നാളെ (ഒക്ടോബര്‍ 20 ശനി) സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും പ്രവൃത്തി ദിനം
മൂന്നു ദിവസത്തെ അവധിക്ക് ശേഷം നാളെ (20/10/2018 ശനി) സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും പ്രവൃത്തി ദിനം. അധ്യയന വര്‍ഷത്തില്‍ 200 പ്രവൃത്തി ദിനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി അവധികള്‍ക്ക് ശേഷം വരുന്ന, ആറാം സാധ്യായ ദിവസമല്ലാത്ത ശനിയാഴ്ചകള്‍ വിദ്യാഭ്യാസ കലണ്ടറില്‍ അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ പ്രവൃത്തി ദിനങ്ങളാക്കി തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വിദ്യാഭ്യാസ കലണ്ടറില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ശനിയാഴ്ച പ്രവൃത്തി ദിനങ്ങളില്‍ ഉള്‍പ്പെട്ടതാണ് നാളത്തെ ശനിയാഴ്ച.
ഒക്ടോബര്‍ 18, 19 (വ്യാഴം, വെള്ളി) മഹാനവമി വിജയ ദശമി അവധി ദിനങ്ങളായി കലണ്ടറില്‍ മുന്‍കൂട്ടി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഈ വര്‍ഷത്തെ സവിശേഷ സാഹചര്യത്തില്‍ പൂജവെപ്പിനായി ഒക്ടോബര്‍ 17 ബുധനാഴ്ച കൂടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്കൂളുകള്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായി അവധി ലഭിച്ചത്. പ്രത്യേകമായി പ്രഖ്യാപിക്കപ്പെട്ട ബുധനാഴ്ച അവധിക്ക് പകരമായി സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ഒക്ടോബര്‍ 27 ശനിയാഴ്ച പകരം പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇതോടുകൂടി രണ്ടാം ശനിയാഴ്ച ഒഴികെയുളള ഒക്ടോബര്‍ മാസത്തിലെ മൂന്ന് ശനിയാഴ്ചകളും സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് പ്രവൃത്തി ദിനമായി മാറി.

No comments:
Post a Comment