#എം.ബി.ബി.എസ് #ബി.എസ്.സി നഴ്സിംഗ്(H) #ബി.എസ്.സി നഴ്സിംഗ്(പോസ്റ്റ് ബേസിക്) #ബി.എസ്.സി പാരമെഡിക്കല്‍
----------------
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ MBBS, Bsc(H) Nursing, Bsc Nursing (Post Basic), Bsc Paramedical കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഈ വര്‍ഷം മുതല്‍ ബേസിക് രജിസ്ട്രേഷന്‍, ഫൈനല്‍ രജിസ്ട്രേഷന്‍ എന്നീ രണ്ട് ഘട്ടങ്ങളായി വേണം അപേക്ഷ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍. AIIMS-ല്‍ പ്രവേശനം നേടുന്നതിന് നീറ്റ് പരീക്ഷ ബാധകമല്ല. AIIMS നടത്തുന്ന യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. മെയ് 25, 26 തീയതികളിലാണ് പ്രവേശന പരീക്ഷ. എയിംസിലെ വിവിധ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഒരു ബേസിക് രജിസ്ട്രേഷന്‍ മാത്രം നടത്തിയാല്‍ മതിയാകും..
പ്രധാന തീയതികള്‍
-------------------
🎯ബേസിക് രജിട്രേഷന്‍ 30-11-2018 മുതല്‍ 03-01-2019 വൈകിട്ട് 5 വരെ
🎯അപേക്ഷ സ്ഥിതി അറിയുന്നത്: 07-01-2019
🎯അപാകതയുള്ള അപേക്ഷകളിലെ തെറ്റ് തിരുത്തല്‍ 08-01-2019 മുതല്‍ 18-01-2019 വരെ
🎯അവസാനമായി ബേസിക് രജിസ്ട്രേഷന്‍ സ്വീകരിച്ചോ, ഇല്ലയോ എന്ന് മനസിലാകാന്‍ 22-01-2019
🎯ബേസിക് രജിസ്ട്രേഷന്‍ സ്വീകരിക്കപ്പെട്ടവര്‍ക്ക് ഫൈനല്‍ രജിസ്ട്രേഷന്‍ നടത്തുന്നതിനായി കോഡ് ജനറേറ്റ് ചെയ്യാന്‍ 29.01.2019 മുതല്‍ 17-02-2019 വൈകിട്ട് 5 വരെ
🎯ഫൈനല്‍ രജിസ്ട്രേഷന്‍( ഫീസടക്കുന്നതിനും, പരീക്ഷ കേന്ദ്രം തെരഞ്ഞെടുക്കുന്നതിനും വേണ്ടി കോഡ് ജനറേറ്റ് ചെയ്തവര്‍ക്ക് ഫീസടക്കലും, പരീക്ഷ കേന്ദ്രം തിരഞ്ഞെടുക്കലും ) : 21-02-2019 മുതല്‍ 12-03-2019 വൈകിട്ട് 5 വരെ
🎯അഡ്മിറ്റ് കാര്‍ഡ് : മെയ് 15 മുതല്‍
ബേസിക്ക് രജിസ്ട്രേഷന്‍ നടത്തുന്നതിനാവശ്യമായ രേഖകള്‍
-------------------------
1.എസ്.എസ്.എല്‍.സി കോപ്പി
2. ആധാര്‍, വോട്ടര്‍ എെഡി, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംങ്ങ് ലൈസന്‍സ്, പ്ലസ് ടു അഡ്മിറ്റ് കാര്‍ഡ്(ഏതെങ്കിലും ഒന്ന്)
3. ഫോട്ടോ: 6 മാസത്തിനുള്ളില്‍ എടുത്ത വെള്ള ബാക്ക്ഗ്രൌഡിലുള്ള കളര്‍ ഫോട്ടോ. മുഖവും ചെവിയും കാണുന്ന രീതിയിലുള്ളത്.
4. ഒപ്പ്, ഇടത് തള്ള വിരലടയാളം
5. മൊബൈല്‍ ഫോണ്‍
6. ഈ മെയിൽ ഐഡി
🎯ഇ സേവ വഴിയാണ് അപേക്ഷിക്കുന്നതെങ്കില്‍ കഴിയുന്നതും അപേക്ഷാര്‍ത്ഥി നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കുന്നത് അപേക്ഷയിലെ തെറ്റുകള്‍ വരാതിരിക്കാനും . ഒപ്പ്, ഇടത് തള്ള വിരലടയാളം എന്നിവ അക്ഷയയില്‍ നിന്നും എടുക്കാനും ഉപകരിചേക്കാം
കൂടുതൽ വിവരങ്ങൾക് വിളിക്കാം
04832708100
വാർട്സ്ആപ്പ് വഴി നിങ്ങളുടെ സംശയങ്ങൾ ചോദിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://api.whatsapp.com/send?phone=919656308002&text=
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന് സമീപം 🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി🍃

No comments:
Post a Comment