കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ സര്‍വ്വകലാശാലകളോട് അഫിലിയേറ്റു ചെയ്തിട്ടുള്ള സര്‍ക്കാര്‍/ എയ്ഡഡ് ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലും, ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജുകളിലും ബിരുദ കോഴ്‌സുകളില്‍ 2018-19 അധ്യയനവര്‍ഷം ഒന്നാം വര്‍ഷ എയ്ഡഡ്
പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് *കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍സ്‌കോളര്‍ഷിപ്പിന്* ഇപ്പോള്‍ അപേക്ഷിക്കാം.
🛑 *ആര്‍ക്കൊക്കെ അപേക്ഷിക്കാം?*
സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ ഗവണ്‍മെന്റ്/എയ്ഡഡ് ആര്‍ട്‌സ് & സയന്‍സ് കോളേജുകളില്‍, എയ്ഡഡ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടാതെ, സമാനമായ കോഴ്‌സുകള്‍ക്ക് ഐ.എ ച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളും അപേക്ഷിക്കാന്‍അര്‍ഹരാണ്. അപേക്ഷകര്‍ ഇന്ത്യന്‍ പൗരന്‍മാരായിരിക്കണം. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും/സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്‌സുകള്‍ക്കും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍അപേക്ഷിക്കേതില്ല.
🛑 *സ്‌കോളര്‍ഷിപ്പ് തുക*
*ബിരുദ പഠനം*
🔰ഒന്നാം വര്‍ഷം-12000/- രൂപ
🔰രണ്ടാംവര്‍ഷം-18000/ - രൂപ
🔰മൂന്നാംവര്‍ഷം-24000/ - രൂപ
🛑 *ബിരുദാനന്തര ബിരുദതലത്തില്‍ തുടര്‍ പഠനത്തിന്*
🔰ഒന്നാം വര്‍ഷം-40000/- രൂപ
🔰രണ്ടാം വര്‍ഷം60000/- രൂപ
*40 ശതമാനമോ അതിനു മുകളിലോ ശാരീരിക വെല്ലുവിളികള്‍നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് തുകയുടെ 25% അധികമായി നല്‍കും.*
🛑ആവശ്യമായ രേഖകള്‍
🔹അപേക്ഷകന്റെ ഫോട്ടോ
🔹ഒപ്പ്
🔹ബാങ്ക് പാസ്ബുക്ക്
🔹SSLC സര്‍ട്ടിഫിക്കറ്റ്
🔹പ്ലസ്ടു മാര്‍ക്ക് ലിസ്റ്റ്
🔹ബിരുദ പഠനം നടത്തുന്നതു സംബന്ധിച്ച വിവരങ്ങള്‍,
(ജാതി തെളിയിക്കുന്ന രേഖ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്.)
++++++++++++++++++++++++++++++++++++++++++++++
കൂടുതൽ വിവരങ്ങൾക് വിളിക്കാം
04832708100
വാർട്സ്ആപ്പ് വഴി നിങ്ങളുടെ സംശയങ്ങൾ ചോദിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://api.whatsapp.com/send?phone=919656308002&text=
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന് സമീപം 🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി🍃

No comments:
Post a Comment