പി.എസ്.സി പരീക്ഷയെഴുതണമെങ്കില്‍ അപേക്ഷ മാത്രം പോര; കണ്‍ഫര്‍മേഷന്‍ കൂടി വേണം. - ഇ-സേവ കേന്ദ്രം

Breaking News

test banner

Post Top Ad

E Seva Center Chappanangadi

പി.എസ്.സി പരീക്ഷയെഴുതണമെങ്കില്‍ അപേക്ഷ മാത്രം പോര; കണ്‍ഫര്‍മേഷന്‍ കൂടി വേണം.

Share This
പി.എസ്.സി പരീക്ഷയെഴുതണമെങ്കില്‍ അപേക്ഷ മാത്രം പോര; കണ്‍ഫര്‍മേഷന്‍ കൂടി വേണം.
കഴിഞ്ഞ ആഗസ്റ്റ് മുതല്‍ നടപ്പാക്കിയ വ്യവസ്ഥ പ്രകാരം കണ്‍ഫര്‍മേഷന്‍ നല്‍കാത്തവരുടെ അപേക്ഷ നിരസിക്കും.
പി.എസ്.സി പരീക്ഷക്ക് അപേക്ഷിച്ചവരില്‍ കണ്‍ഫര്‍മേഷന്‍ നല്‍കുന്നവര്‍ക്ക് മാത്രം പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്ന വ്യവസ്ഥ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നു. സാങ്കേതിക കാരണങ്ങളാല്‍ കണഫര്‍മേഷന്‍ നല്‍കാന്‍ കഴിയാത്ത ഉദ്യോഗാര്‍ഥി ആവശ്യപ്പെട്ടാല്‍ പോലും പി.എസ്.സി അവസരം നല്‍കുന്നില്ല. ഓണ്‍ലൈന്‍ പരീക്ഷകളിലും കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
പി.എസ്.എസി പരീക്ഷക്ക് അപേക്ഷിക്കുന്ന വലിയ വിഭാഗം പരീക്ഷ എഴുതാറില്ല. ഇത് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും പരീക്ഷാ ക്രമീകരണം താളം തെറ്റിക്കുന്നുവെന്നും വിലയിരുത്തിയാണ് അപേക്ഷിച്ച ശേഷം വീണ്ടും കണ്‍ഫേം സന്ദേശം നല്‍കണമെന്ന് പി.എസ്.സി വ്യവസ്ഥ വച്ചത്. എസ്.എം.എസ് വഴിയോ പി.എസ്.സിയിലെ പേഴ്സണല്‍ പ്രൊഫൈല്‍ വഴിയോ ആണ് അപേക്ഷകനോട് കണ്‍ഫര്‍മേഷന്‍ ആവശ്യപ്പെടുക.
പരീക്ഷ എഴുതുമെന്ന ഉറപ്പാണ് ഇതിലൂടെ ഉദ്യോഗാര്‍ഥി നല്‍കുന്നത്. പി.എസ്.സി അറിയിപ്പ് ലഭിച്ചാല്‍ 15 മുതല്‍ 20 ദിവസത്തിനകം ഉദ്യോഗാര്‍ഥി മറുപടി നല്‍കണം. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ നടപ്പാക്കിയ വ്യവസ്ഥ പ്രകാരം കണ്‍ഫര്‍മേഷന്‍ നല്‍കാത്തവരുടെ അപേക്ഷ നിരസിക്കും. അസി. പ്രിസണ്‍ ഓഫീസര്‍ പരീക്ഷയില്‍ രണ്ടരലക്ഷത്തോളം പേരുടെയും സെക്രട്ടേറിയറ്റ് അസി. പരീക്ഷയില്‍ രണ്ട് ലക്ഷത്തോളം പേരുടെയും അപേക്ഷ ഇപ്രകാരം നിരസിച്ചു.
400 പേര്‍ അപേക്ഷിച്ച ഓണ്‍ലൈന്‍ പരീക്ഷയില്‍ പോലും ഇരുന്നൂറോളം അപേക്ഷ നിരസിച്ചു‍. നടത്തിപ്പിന് പ്രത്യേക ചെലവ് ഉണ്ടാകാത്തവയാണ് ഓണ്‍ലൈന്‍ പരീക്ഷകള്‍. പ്രളയ ദുരന്തം ബാധിച്ച സമയത്തും കണ്‍ഫര്‍മേഷനില്‍ ഇളവ് നല്‍കിയിട്ടില്ല. എസ്.എം.എസ് കിട്ടിയില്ലെന്ന പരാതിയുമായി വന്നവര്‍ക്കുപോലും പി.എസ്.സി രണ്ടാമതൊരവസരം നല്‍കുന്നില്ല.
🎖🎖🎖🎖🎖🎖🎖🎖🎖🎖🎖
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന്‌ സമീപം 🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി🍃
☎️04832708100
📱96563080O2
📨Info.esevacenter@gmail.com
🕰Opening Time:9 AM to 8 PM

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages