കെ.ടെറ്റ്: സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം*
🔖ലോവര്‍ പ്രൈമറി
🔖അപ്പര്‍ പ്രൈമറി
🔖ഹൈസ്‌കൂള്‍
🔖സ്‌പെഷ്യല്‍ (ഭാഷാ-യു.പി. തലംവരെ/സ്‌പെഷ്യല്‍ വിഷയങ്ങള്‍-ഹൈസ്‌കൂള്‍ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷയ്ക്ക് ( *കെ-ടെറ്റ്*) വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
🔮കാറ്റഗറി ഒന്നും രണ്ടും പരീക്ഷകള്‍ ഒക്‌ടോബര്‍ 20നും
🔮കാറ്റഗറി മൂന്നും നാലും പരീക്ഷകള്‍ 27നും കേരളത്തിലെ വിവിധ സെന്ററുകളില്‍ നടക്കും. കെ.ടെറ്റ് ഒക്‌ടോബര്‍ 2018-ല്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും *E Seva CENTRE* വഴി സെപ്റ്റംബര്‍ *ആറ് മുതല്‍ 15 വരെ* സമര്‍പ്പിക്കാം.
🔮ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും *500* രൂപ വീതവും, എസ്.സി./എസ്.ടി/പി.എച്ച്/അന്ധര്‍ വിഭാഗത്തിലുള്ളവര്‍ *250* രൂപ വീതവും അടയ്ക്കണം.
🔮ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ.
🔮 *അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാല്‍ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുകയില്ല.*
No comments:
Post a Comment