ചാപ്പനങ്ങാടി ഇ സേവ കേന്ദ്രത്തിൽ നിന്നും ആധാർ ഫോട്ടോ മാറ്റാനുള്ള അപേക്ഷ ഫോറം ലഭിക്കുന്നതാണ് - ഇ-സേവ കേന്ദ്രം

Breaking News

test banner

Post Top Ad

E Seva Center Chappanangadi

ചാപ്പനങ്ങാടി ഇ സേവ കേന്ദ്രത്തിൽ നിന്നും ആധാർ ഫോട്ടോ മാറ്റാനുള്ള അപേക്ഷ ഫോറം ലഭിക്കുന്നതാണ്

Share This

ആധാർ കാർഡിലെ ഫോട്ടോ ഇനി സ്വയം മാറ്റാം; എങ്ങനെയെന്നറിയണ്ടേ?
ആധാർ കാർഡിലെ നമ്മുടെ സ്വന്തം ഫോട്ടോ നമുക്ക് പലർക്കും പേടിസ്വപ്നമാണ്. ഫോട്ടോ കാരണം നാം പലപ്പോഴും ആധാർ കാർഡ് പുറത്ത് കാണിക്കാറു പോലുമില്ല. എന്നാലിനി ആ പേടി വേണ്ട. ആധാർ കാർഡിൽ നമുക്ക് ഇഷ്ടമുള്ള ഫോട്ടോ സ്വന്തമായി ചേർക്കാം.

ആധാർ കാർഡിലെ ഫോട്ടോ മാറ്റാൻ സർക്കാർ, ഏതാനും മാസങ്ങൾക്കു മുൻപാണ് അനുമതി നൽകിയത്. എന്നാൽ അതിന്റെ പ്രക്രിയ പൂർണമായും ഓൺലൈനിൽ പൂർത്തിയാക്കാൻ സാധ്യമല്ല,അങ്ങനെ ഒരു സൗകര്യം ഏർപ്പെടുത്തിയാൽ അത് ദുരുപയോഗം ചെയ്യാനോ ചൂഷണം ചെയ്യാനോ സാധിക്കും എന്നത് കൊണ്ടാണ് അതിനു ഗവണ്മെന്റ് അനുമതി നൽകാത്തത്.ചുരുക്കത്തിൽ, നിങ്ങൾ ആധാർ കാർഡിലെ ഫോട്ടോ മാറ്റുന്നതിനായി നിങ്ങൾ എൻറോൾമെന്റ് സെന്റർ സന്ദർശിക്കേണ്ടതുണ്ട് അല്ലെങ്കിൽ ആധാർ കാർഡിലെ ഫോട്ടോ പുതുക്കാനായി UIDAI ലേക്ക് അപേക്ഷ അയക്കുക.

ആധാർ കാർഡിൽ നിങ്ങളുടെ ഫോട്ടോ മാറ്റാൻ രണ്ടു വഴികളുണ്ട്. ഇവ രണ്ടും ഓഫ് ലൈൻ വഴികളാണ്.ഓൺലൈൻ മാധ്യമത്തിലൂടെ ആധാർ കാർഡിലെ ഫോട്ടോ മാറ്റുന്നതിനുള്ള സംവിധാനം ഇല്ല.

ആദ്യത്തേത് https://uidai.gov.in/images/UpdateRequestFormV2.pdf, എന്ന സൈറ്റിൽ നിന്നും ആധാർ അപ്ഡേറ്റ് ഫോം ഡൗൺലോഡ് ചെയ്യലാണ് .ഫോട്ടോ അപ്ഡേറ്റുചെയ്ത കാർഡ് റീ ഇഷ്യൂ ചെയ്യുന്നതിന് UIDAI ലേക്ക് അപേക്ഷ ഫോം അയക്കുക .

ആധാർ എൻറോൾമെൻറ് സെൻറർ സന്ദർശിക്കുകയും അവിടെ നിന്ന് തന്നെ ആധാർ കാർഡിലെ ഫോട്ടോ പുതുക്കുക എന്നതാണ് രണ്ടാമത്തെ മാർഗ്ഗം.

ഈ രണ്ടു വഴികളിലൂടെയും ഫോട്ടോ അപ്ഡേറ്റ് നടത്തിയാലും റീ ഇഷ്യു ചെയ്ത ആധാർ കാർഡ് നിങ്ങൾക്കു 2 ആഴ്ച കൊണ്ട് ലഭിക്കും . ആധാർ കാർഡിലെ ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നതിന് 15 രൂപ ചാർജ് ഈടാക്കും
**********************************************************
ഞങ്ങളുടെ അപ്ഡേറ്റുകളെ കുറിച്ച് നിങ്ങളുടെ തുടർ സംശയങ്ങൾക്കും മറ്റും താഴെ കാണുന്ന വാർട്സ്അപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്തത് മെസ്സേജ് അയക്കാവുന്നതാണ്.
https://api.whatsapp.com/send?phone=919656308002&text=

🎖🎖🎖🎖🎖🎖🎖🎖🎖🎖🎖
ഇ-സേവ കേന്ദ്രം
🏥മെഡികെയർ ക്ലിനിക്കിന്‌ സമീപം 🏥
🍃കൂരിയാട് റോഡ് ചാപ്പനങ്ങാടി🍃
☎️04832708100
📱96563080O2
📨Info.esevacenter@gmail.com
🕰Opening Time:9 AM to 8 PM

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages