ഹജ്ജ് അപേക്ഷകർ കോവിഡ് വാക്‌സിനേഷൻ സൈറ്റിൽ രജിസ്റ്റർ ചെയ്യണം - ഇ-സേവ കേന്ദ്രം

Breaking News

test banner

Post Top Ad

E Seva Center Chappanangadi

ഹജ്ജ് അപേക്ഷകർ കോവിഡ് വാക്‌സിനേഷൻ സൈറ്റിൽ രജിസ്റ്റർ ചെയ്യണം

Share This
ESEVA CENTER CHAPPANANGADI



 🕋ഹജ്ജ് അപേക്ഷകർ കോവിഡ് വാക്‌സിനേഷൻ സൈറ്റിൽ രജിസ്റ്റർ ചെയ്യണം

▂▂▂▂▂▂▂▂▂▂▂▂▂▂

   


2021ലെ ഹജ്ജ് കർമ്മത്തിന് അപേക്ഷ സമർപ്പിച്ച് ഒന്നാം ഡോസ് വാക്‌സിൻ എടുത്ത് 28 ദിവസം പൂർത്തിയായ, 60വയസ്സിന് താഴെയുള്ള രണ്ടാം ഡോസ് വാക്‌സിൻ എടുക്കാത്തവർ, രണ്ടാം ഡോസ് വാക്‌സിൻ ലഭിക്കുന്നതിന് കേരള സർക്കാർ ആരോഗ്യ വകുപ്പിന്‍റെ https://covid19.kerala.gov.in/vaccine/ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. അതില്‍നിന്ന് ലഭിക്കുന്ന നിർദേശപ്രകാരം ഹജ്ജ് തീർത്ഥാടകർ വാക്‌സിനേഷൻ സ്വീകരിക്കേണ്ടതും ശേഷം https://covid19.kerala.gov.in/vaccine/index.php/Certificate സൈറ്റിൽ നിന്നും വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്തത് ഹജ് കമ്മിറ്റിയുടെ വെബ് സൈറ്റിൽ അപ്ഡേറ്റ് ചെയ്യേണ്ടതുമാണ്.


രജിസ്ട്രേഷൻ സമയത്ത് 1) പാസ്പോര്‍ട്ട് (ആദ്യ പേജും അവസാന പേജും ഒന്നിച്ച് ഒരു പേജിലാക്കിയത്) 2) ഹജ്ജ് അപ്ലിക്കേഷൻ ഫോം 3) ഒന്നാം ഡോസ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് 4) നേരത്തെ COWIN ആപ്പിൽ നൽകിയ തിരിച്ചറിയൽ രേഖ എന്നീ നാലു രേഖകളുടെ (JPEG/JPG/PDF ഫോർമാറ്റിൽ 500 KB യിൽ കൂടാത്ത) സോഫ്റ്റ് കോപ്പി സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്


ഒന്നാം ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ എടുക്കുന്നതിനുള്ള ഇടവേള 4 -6 ആഴ്ചയായി ചുരുക്കി ക്രമീകരിക്കുന്നതിനും, ഹജ് അപേക്ഷകരെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനും കോവിഡ് സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ചേർക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഹജ്കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ ഹജ് തീർത്ഥാടകരെ കോവിഡ് വാക്‌സിനേഷൻ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തി കേരള സർക്കാർ ഉത്തരവിറക്കിയിരുന്നു. വാക്‌സിൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റിയുടെ ഓരോ ജില്ലയിലുമുള്ള ട്രെയ്നർമാരുമായി ബന്ധപ്പെടാവുന്നതാണ്.


തിരുവനന്തപുരം: 9895648856,9447914545.


കൊല്ലം 9496466649 ,9048071116.


ആലപ്പുഴ 9495188038,9447914545 .


കോട്ടയം 9447661678 ,9447914545.


പത്തനംതിട്ട 9495661510,9048071116.


ഇടുക്കി 9961013690 ,9946520010.


എറണാകുളം:9562971129 , 9447914545.


തൃശൂർ 9446062928,9946520010.


പാലക്കാട് 9400815202,9744935900.


മലപ്പുറം 9846738287,9744935900.


കോഴിക്കോട് 9846100552 ,9846565634.


വയനാട് 9961940257,9846565634.


കണ്ണൂർ 9446133582,9447282674.


കാസർഗോഡ് 9446111188,9447282674.

▂▂▂▂▂▂▂▂▂▂▂▂▂▂

 

••●○◇☆▬▬▬▬▬▬▬▬☆◇○●••

* ഇ സേവ കേന്ദ്രം

കോമൺ സർവീസ് സെന്റർ (CSC)

(Under Department of E&IT, Govt. OF INDIA.)

കൂരിയാട് റോഡ് ജംഗ്ഷൻ, ചാപ്പനങ്ങാടി

Ph:- 9656308002

(CSC ID:312644330011)



https://chat.whatsapp.com/FmhDRWGspvi25Sa6FuIfe8

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages